സേവാഭാരതി കൊടുങ്ങല്ലൂർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സേവന സാംസ്കാരിക ധാർമ്മിക മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്കായുള്ള ആസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മം നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ കാര്യകാരി സദസ്യൻ ശ്രീ പി ആർ ശശിധരൻ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
നിർമ്മാണ സമിതി ചെയർമാൻ പ്രൊഫ. നാരായണൻകുട്ടി മേനോൻ, കൊടുങ്ങല്ലൂർ ഖണ്ഡ് സംഘചാലക് അഡ്വ. ടി കെ മധു, വിഭാഗ് വ്യവസ്ഥപ്രമുഖ് പി ജി ശശികുമാർ, സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ, ഖണ്ഡ് കാര്യവാഹക് ടി ജെ ജെമി എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ സേവാഭാരതി യുടെയും മുഴുവൻ ഹൈന്ദവ സാമുദായിക സേവാ സന്നദ്ധ സാംസ്കാരിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മീനഭരണി യോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് അന്നദാന മഹായജ്ഞം ആരംഭിച്ചു.
പ്രൊഫ. നാരായണൻകുട്ടി മേനോൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ വി നന്ദകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ സഹകാര്യവാഹക് ശ്രീ എം രാധാകൃഷ്ണൻ സേവസന്ദേശം നൽകി. ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീ സുനിൽ കർത്ത, ദേവസ്വം ബോർഡ് മെമ്പർ ശ്രീ എം ജി നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ വർഷത്തെ രാഷ്ട്രപതിയുടെ 'നാരി പുരസ്കാർ' അവാർഡ് ജേതാവ് ക്യാപ്റ്റൻ രാധിക മേനോനെ ചടങ്ങിൽ ആദരിച്ചു. ഹിന്ദു ഇക്കണോമിക് ഫോറം കൊടുങ്ങല്ലൂർ ചാപ്റ്ററിന് വേണ്ടി പ്രസിഡണ്ട് ഡോ. വാസുദേവ പണിക്കർ ധനസമർപ്പണം നടത്തി. എ.എൻ ജയൻ, അഡ്വക്കേറ്റ് എം. ത്രിവിക്രമനടികൾ എന്നിവർ പ്രസംഗിച്ചു. മേജർ ജനറൽ ഡോക്ടർ പി വിവേകാനന്ദൻ, ബ്രഹ്മശ്രീ സത്യധർമൻ അടികൾ, കെ.എസ് പത്മനാഭൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അന്നദാന മഹായജ്ഞം - കലവറനിറയ്ക്കൽ
കൊടുങ്ങല്ലൂർ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് അന്നദാന മഹാ യജ്ഞത്തിലേക്ക് ആവശ്യമായ പച്ചക്കറിയും പലവ്യഞ്ജനങ്ങളും കൊടുങ്ങല്ലൂരിലെ വിവിധ ഭാഗങ്ങളിൽനിന്നും മാതൃ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം പ്രദക്ഷിണം ചെയ്തു അന്നദാന പന്തലിൽ സമർപ്പിച്ചു. യജ്ഞ സമിതി വർക്കിംഗ് ചെയർമാൻ ശ്രീ ത്രിവിക്രമൻ അടികൾ ഭദ്രദീപം തെളിയിച്ചു. ആദ്യ സമർപ്പണം മാതൃസമിതി ചെയർമാൻ ശ്രീമതി ലക്ഷ്മിക്കുട്ടി സദാശിവൻ നിർവഹിച്ചു. ജനറൽ കൺവീനർ എ എൻ ജയൻ, വർക്കിംഗ് ചെയർമാൻ മേജർ ജനറൽ പി വിവേകാനന്ദൻ, പ്രാന്തിയ ഗ്രാമവികസന പ്രമുഖ് പി ശശിന്ദർ ജോയിൻറ് കൺവീനർമാരായ ഒ പി സുരേഷ്, ഇ കെ വേണു എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് 2022 ഏപ്രിൽ 1, 2, 3 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൊടുങ്ങല്ലൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്നദാന മഹായജ്ഞത്തിൻറെ പന്തൽ കാൽനാട്ടു കർമ്മം ശ്രീ രാകേഷ് ഭഗവതി വീട് നിർവഹിച്ചു.
അന്നദാനയജ്ഞ സമിതി ട്രഷറർ പി ജി ശശികുമാർ, ജോയിൻറ് കൺവീനർമാരായ ഇ കെ വേണു, ഒ പി സുരേഷ്, സേവാഭാരതി സെക്രട്ടറി ടി സുന്ദരേശൻ, സേവാഭാരതി ജോയിൻറ് സെക്രട്ടറി പി പി മനോജ് എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂരിന്റെ പ്രിയ കവി, അതിലുപരി കൊടുങ്ങല്ലൂരിലെ സംഘപ്രസ്ഥാനങ്ങൾക്ക് ആദരണീയനായ കാരണവർ ശ്രീ തയ്യപറമ്പിൽ ഗോപാലൻകുട്ടി മാഷിന്റെ ഭൗതികശരീരം കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംസ്ക്കരിക്കന്നതിന് തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ മാഷിന്റെ വീട്ടിൽ എത്തിച്ച് സംസ്ക്കാര ചടുങ്ങൾ ചെയ്ത് തിരുവള്ളൂർ സേവാഭാരതി പ്രവർത്തകരായ വി.ജി. ഹരിദാസ്, സെലിൻ, കണ്ണൻ, ശ്യാം പീലി കാടൻ...
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ടു കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ ടാബ്, മൊബൈൽ ഫോൺ എന്നിവ നൽകി മേത്തല സ്വദേശികളായ അണ്ടുരുത്തിൽ ജയരാജിന്റെ മകൻ ജയസൂര്യയ്ക്കും ചെന്നറ അനിലിന്റെ കൊച്ചുമകൾ ദേവികയ്ക്കുമാണ് മാനവസേവാ കേന്ദ്രം മാത്യ സദനത്തിൽ നിന്നും നൽകിയത്.
ആരോരുമില്ലാത്ത അന്യ സംസ്ഥാന തൊഴിലാളി രാജ് കുമാർ പണിക്കിടെ കാലിൽ മുറിവ് പറ്റി നീര് വന്നതിനെ തുടർന്ന് അവശനായി കാവിൽ കടവിലെ ഒറ്റ മുറിയിൽ പരിചരിക്കാൻ ആളില്ലാതെ കിടക്കുന്ന വിവരം അറിഞ്ഞെത്തിയ സേവാഭാരതി പ്രവർത്തകരായ പി.കെ സത്യൻ, ഷാലുമോൻ, പി വി സത്യൻ എന്നിവർ ചേർന്ന് താലൂക്കാശുപത്രിയിൽ താൽക്കാലിക ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കി.
കൊടുങ്ങല്ലൂരിലെ വിവിധ ഗ്രാമങ്ങളിൽ ഭൂമി പോഷണ യജ്ഞ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗോപൂജയും ഭൂമിപൂജയും, ഭൂമിപോഷണ യജ്ഞ സമിതി സംസ്ഥാന രക്ഷാധികാരിമാരായ ഡോ: എം.ലക്ഷ്മി കുമാരി, മേജർ ജനറൽ ഡോ: പി.വിവേകാനന്ദൻ,, പ്രാന്തീയ ഗ്രാമ വികാസ് സംയോജക് പി.ശശീന്ദർ, ഭാരതീയ വികാസ് പരിഷത്ത് സംസ്ഥാന സമിതിയംഗം P. N.രാജൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി P.R. സജീവൻ ,ജില്ലാ ഗ്രാമവികാസ് സംയോജക് എം,ബി.ഷാജി ,ജില്ലാ കുടുംബ പ്രബോധൻ പ്രമുഖ്.P.G. ശശികുമാർ, എന്നി കാര്യകർത്താക്കൾ വിവിധ പരിപാടികളിൽ പങ്കെടുത്ത് സന്ദേശം നൽകി.
ആത്മാർത്ഥ സേവനത്തിനു് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോകുന്ന കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ടി.വി റോഷിനെ സേവാഭാരതിയുടെ പ്രവർത്തകർ അനുമോദിച്ചു.
Inauguration -MANAVA SEVA KENDRAM- 26.10.2020
Kodungalloor Seva Bharati has waxed flowers, honoring health workers and police forces
Sukrutham Koottukudumbam Akshaya Annadana Yojana